KeralaLatest

‘കാരുണ്യം’ ക്യാമ്പിന് നാളെ തുടക്കമാകും

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിലെ
യുവജന സാംസ്കാരിക വിഭാഗങ്ങളായ ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരി ഗുരുമഹിമയുടേയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ‘കാരുണ്യം’ അവധിക്കാല ക്യാമ്പിന് നാളെ തുടക്കമാകും. സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ ഈ ക്യാമ്പുകളിൽ പങ്കെടുത്ത് പ്രവർത്തകരോട് സംസാരിക്കും. സത്സംഗങ്ങൾ, വ്യക്തിത്വവികസന ക്ലാസുകൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും. എറണാകുളം ജില്ലയിൽ ഡിസംബർ 26ന് നടക്കുന്ന ക്യാമ്പിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഏരിയകളുടെ ക്യാമ്പ് നാളെ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി ഈ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിൽ സന്ന്യാസി-സന്ന്യാസിനിമാരും പ്രമുഖവ്യക്തിത്വങ്ങളും നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 6.30ന് സമാപിക്കും.

Related Articles

Back to top button