IndiaLatest

ചെക്ക്‌പോസ്റ്റുകളില്‍ നൈറ്റ് ഡ്യൂട്ടിയ്ക്ക് വനിതാ പോലീസും

“Manju”

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ചെക്ക്‌പോസ്റ്റുകളില്‍ നൈറ്റ് ഡ്യൂട്ടിയ്‌ക്ക് ആദ്യമായി വനിതാ പോലീസിനെ നിയോഗിക്കും. സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതിനെ തുടര്‍ന്നാണ് ചെക്ക്‌പോസ്റ്റുകളില്‍ വനിതാ പോലീസുകാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇതാദ്യമായാണ് നൈറ്റ് ഡ്യൂട്ടിക്ക് വനിതാ പോലീസുകാരെ നിയമിക്കുന്നത്.

സംസ്ഥാനത്തെ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെ നിരീക്ഷിക്കുന്നതിനാണ് ജമ്മുകശ്മീര്‍ പോലിസിന്റെ പുതിയ പദ്ധതി. ഇനി മുതല്‍ ജമ്മുവിലെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പുരുഷ പോലീസുക്കാര്‍ക്കൊപ്പം രാത്രി ഡ്യൂട്ടിക്ക് വനിതാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ഓരോ ചെക്ക്‌പോസ്റ്റിലും രാത്രി 10 മുതല്‍ രാവിലെ 6 വരെ രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടാകുക. വനിതാ ജീവനക്കാരെ നിയമിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്ത കാലത്തായി മയക്കുമരുന്ന് കടത്തിലെ സ്ത്രീകളും പങ്കാളികളാകുന്നതിനാല്‍ അനധികൃത കച്ചവടം തടയുന്നതിനും വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button