LatestThiruvananthapuram

‍ഞായര്‍ നിയന്ത്രണം പൂര്‍ണം; 262 പേര്‍ക്കെതിരെ കേസ്

“Manju”

തിരുവനന്തപുരം ; ഞായര്‍ നിയന്ത്രണങ്ങളോടു ജനങ്ങളും സഹകരിച്ചതോടെ നിരത്തില്‍ തിരക്കൊഴിഞ്ഞു. മിക്കയിടത്തും തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ തന്നെ പകുതിയിലേറെയും തുറന്നില്ല. പ്രധാന ജംക്‌ഷനുകളില്‍ ബാരിക്കേഡ് ഉയര്‍ത്തിയ പൊലീസ് അത്യാവശ്യക്കാരെ വിടുകയും അല്ലാത്തവരെ തിരിച്ചയയ്ക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 262 പേര്‍ക്കെതിരെ കേസെടുത്തു. 170 പേര്‍ അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5939 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button