KeralaLatest

‘അത്യന്തം വേദനാജനകം’ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് തീവണ്ടി ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചെന്നും അദ്ദേഹം കാര്യങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അത്യന്തം വേദനാജനകം എന്നാണ് അദ്ദേഹം അപകടത്തെക്കുറിച്ച് കുറിച്ചത്. .

ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 അംഗസംഘം ട്രെയിനിടിച്ച് മരിച്ചത്.
മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികള്‍ ട്രാക്കില്‍ കിടന്നുറങ്ങുന്നത് കണ്ട് ട്രെയിന് ‍നിര്‍ത്താന്‍ ലോക്ക്‌പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ല, തുടര്‍ന്നാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, അന്വേഷണം നടക്കുന്നുവെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button