Entertainment

നഗരമദ്ധ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായി സൽമാൻ ഖാൻ 

“Manju”

കഴിഞ്ഞ ദിവസം 56-ാം ജന്മദിനം ആഘോഷിച്ച ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് പാമ്പുകടിയേറ്റതും ആശുപത്രിയിലായതും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ സൽമാൻ ഖാന്റെ പേരുചേർത്ത് സോഷ്യൽ മീഡിയയിൽ സംസാര വിഷയമായ ഒരു നഗരമുണ്ട് മഹാരാഷ്‌ട്രയിൽ. പൻവേൽ എന്നാണ് ആ നഗരത്തിന്റെ പേര്.

ഈ നഗരവും നഗരവാസികളും ഇപ്പോൾ വൈറലായത് ബോളിവുഡ് സൂപ്പർസ്റ്റാർ ഓട്ടോ ഓടിച്ചതോടെയാണ്. പൻവേൽ നഗരമദ്ധ്യത്തിൽ സൽമാൻ ഖാൻ ഓട്ടോറിക്ഷ ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി അറിയപ്പെടുന്ന മാനവ് മംഗളാനിയാണ് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇതോടെ ആരാധകരുടെ പ്രതികരണങ്ങളുടെ പ്രവാഹമാണ് വീഡിയോയെ തേടിയെത്തിയത്. തന്നെ കടിച്ച പാമ്പിനെ തിരയുകയാണോയെന്നും ഇതെന്ത് ഷോയാണ് ഭായ് എന്നുമുള്ള കമന്റുകൾ വീഡിയോക്ക് താഴെയുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നതെങ്കിലും നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ചിലർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പൻവേലിലെ ഫാം ഹൗസിൽ വെച്ച് പാമ്പുകടിയേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും തുടർന്നുണ്ടായ പ്രതികരണവും വാർത്തയായിരുന്നു. തന്നെ കടിച്ചത് വിഷമുള്ള പാമ്പായിരുന്നുവെന്നും കയ്യിൽ മൂന്ന് തവണ കൊത്തുകയായിരുന്നുവെന്നും താരം അറിയിച്ചു. ഫാം ഹൗസിൽ 56-ാം പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

 

Related Articles

Back to top button