IndiaLatest

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മെയ് പകുതിക്ക് ശേഷം കുറഞ്ഞുവന്ന കൊവിഡ് കേസുകള്‍, കഴിഞ്ഞയാഴ്ച മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങി. ഇന്നലെ 13,187 പേര്‍ക്കാണ് (അരുണാചല്‍ പ്രദേശ്, സിക്കിം, മേഘാലയ, ത്രിപുര, ചെറു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒഴികെ) കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് ഉള്ളതിനേക്കാള്‍ 76.6 ശതമാനം വര്‍ധന.
അതേസമയം, കേരളത്തിലെ എല്ലാ ജില്ലകളിലും കൊവിഡ് കുറയുന്ന പ്രവണതയാണുള്ളത്. മുംബൈ, പുണെ, താനെ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് കൊവിഡ് ഉയരുന്നത്.

Related Articles

Back to top button