KeralaLatest

ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രം സത്യന്‍ അന്തിക്കാട്

“Manju”

നടന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ ഒരുക്കിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. 67കാരനായ കേശുവായി ദിലീപ് എത്തിയ ചിത്രത്തില്‍ നായികയായി എത്തിയത് ഉവര്‍വശിയായിരുന്നു.സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീംസംഘടിപ്പിച്ചിരുന്നു. ഈ അവസരത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.

‘വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെര്‍ഫോമന്‍സാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രം.’, എന്നായിരുന്നു പ്രിവ്യു കണ്ടിറങ്ങിയ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

Related Articles

Back to top button