InternationalLatest

മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്

“Manju”

ട്വിറ്ററുമായുള്ള ഇടപാട് വേണ്ടെന്ന് വെക്കുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക് . സ്പാം, വ്യാജ അക്കൗണ്ടുകളുടെ ഡാറ്റകള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനം വേണ്ടെന്ന് വെക്കുമെന്നാണ് മസ്കിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച്‌ ട്വിറ്ററിന് മസ്ക് കത്തും നല്‍കിയിട്ടുണ്ട്. ട്വിറ്റര്‍ അതിന്റെ ബാധ്യതകളുടെ വ്യക്തമായ ലംഘനത്തിലാണെന്നും ലയന കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളും മസ്‌കിനുണ്ടെന്നും കത്തില്‍ പറയുന്നു. ട്വിറ്റര്‍ തങ്ങളുടെ വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള ഡാറ്റ നല്‍കുന്നതിനായി കാത്തിരിക്കുകയാണെന്നും അതിനാല്‍ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ഇലോണ്‍ മസ്ക് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.

Related Articles

Back to top button