Latest

മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നതിന് പരി​ഹാരമാര്‍​ഗങ്ങളറിയാം

“Manju”

മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. പലരും വെളിച്ചെണ്ണയെയും പെട്രോളിയം ജെല്ലിയെയും മോയ്ചറൈസറുകളെയും ആണ് ഇത് പരിഹരിക്കാന്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇതിന് ഒരു പരിഹാരം നമുക്ക് തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ എത്രയെളുപ്പമാണ്.ഒലിവ് ഓയില്‍ വരണ്ട ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഒലിവ് ഓയിലിലെ ആന്റി ഓക്സിഡന്റുകള്‍ ചുണ്ടിന് ആവശ്യമായ പോഷണം നല്‍കും. ഒലിവ് ഓയില്‍ ചുണ്ടിനെ മനോഹരമായി സംരക്ഷിക്കുന്നു.

നെയ് ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ സഹായിക്കുന്നു. നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന് നിറം നല്‍കാന്‍ ഫലപ്രദമാണ്.പാലിലെ ലാക്ടിക് ആസിഡ് ചുണ്ടിന്റെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുകയാണ് വേണ്ടത്. പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മതി.

Related Articles

Back to top button