KeralaKottayamLatest

മാല മോഷ്ടിച്ച്‌ ബൈക്ക് വാങ്ങാന്‍ ശ്രമം; യുവാവ് പിടിയിലായി

“Manju”

കോട്ടയം: ബൈക്ക് വാങ്ങാനായി പണം കണ്ടെത്താന്‍ മാല മോഷണം നടത്തിയ യുവാവിനെ കുമരകം പൊലീസ് പിടികൂടി. തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വാച്ചര്‍ ഹരിദാസിന്റെ അഞ്ചര പവന്റെ സ്വര്‍ണമാല അപഹരിച്ച കേസിലാണ് മാണിക്കുന്നം ലളിതാസദനം വീട്ടില്‍ അഭിജിത്ത് (19) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മോഷ്ടിച്ചെടുത്ത മാല ഇടപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പിറവം സ്വദേശിയില്‍ നിന്നും ബൈക്ക് വാങ്ങി കറങ്ങിനടക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ മാസം 25ന് വൈകുന്നേരം അമ്പലത്തില്‍ വാച്ചര്‍ പുറത്തുപോയ സമയത്ത് പ്രതി അലമാരിയില്‍ സൂക്ഷിച്ചിരുന്ന മാല പൂട്ട് തുറന്ന് തട്ടിയെടുക്കുകയായിരുന്നു. കുമരകം സി.ഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button