InternationalLatest

ഫ്ലോറോണ; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

“Manju”

ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്നതിനിടെ ആശങ്കയായി പുതിയ രോഗം സ്ഥിരീകരിച്ചു. കൊറോണയും ഇന്‍ഫ്‌ലുവന്‍സയും ഒരുമിച്ച്‌ വന്ന പുതിയ രോഗാവസ്ഥ ഇസ്രായേലിലാണ് സ്ഥിരീകരിച്ചത്.ഫ്ലോറോണ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

30 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കൊവിഡ് വാക്‌സിനോ ഫ്‌ലൂ വാക്‌സിനോ നേരത്തേ എടുത്തിരുന്നില്ല. നിലവില്‍ അവരുടെ രോഗം ഭേഗമായെന്നും ഡിസ്ചാര്‍ജ് ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീക്ക് ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ പരിശോധനയും ഇന്‍ഫ്‌ലുവന്‍സ പരിശോധനയും നടത്തിയിരുന്നു. ഇവ രണ്ടും പോസറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയിലെ സ്‌പെഷ്യലിസ്റ്റ് പ്രൊഫസര്‍ അര്‍നോണ്‍ വെഗ്‌നിറ്റ്‌സര്‍ പറഞ്ഞു.

Related Articles

Back to top button