
പുനെ: മഹാരാഷ്ട്രയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ബാങ്ക് ജീവനക്കാരിക്ക് നഷ്ടമായത് 6.93 ലക്ഷം രൂപ. സൗഹൃദം നടിച്ച് സമ്മാനങ്ങള്‍ അയച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സൈബര്‍ കുറ്റവാളി യുവതിയില്‍ നിന്ന് പലതവണയായി പണം തട്ടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 20നും മെയ് 24നും ഇടയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്, വെരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് ശേഷം, യുവതി ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ പിംപ്രി ചിഞ്ച്‌വാഡ് പൊലീസിന്റെ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷം വ്യാഴാഴ്ച ഐപിസിയിലെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി (ഐടി) നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്
പൊലീസ് സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ:- കഴിഞ്ഞ മെയ് 20ന് തട്ടിപ്പുകാരന്‍ യുവതിക്ക് സമൂഹ മാധ്യമത്തില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ആളെ പരിചയമില്ലാത്തതിനാല്‍, ബാങ്ക് ജീവനക്കാരി അയാളുടെ പ്രൊഫൈല്‍ പരിശോധിക്കുകയും ഫ്രണ്ട് ലിസ്റ്റില്‍ വാക്കഡില്‍ നിന്നുള്ള ഒരു സ്ത്രീയെ കണ്ടെത്തുകയും ചെയ്തു. അവരോട് യുവാവിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ‘താന്‍ യുഎസിലാണെന്നും യുവാവിനെ അടുത്തറിയാമെന്നും’ അവര്‍ മറുപടി പറഞ്ഞു. അതോടെ ഇരയായ യുവതി അയാളുടെ റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു.