KeralaLatest

ക്ഷേത്രസംസ്‌കാരമാണ് ഭാരതീയ സംസ്‌കൃതി; ഗവര്‍ണര്‍

“Manju”

കൊച്ചി: ക്ഷേത്രസംസ്‌കാരമാണ് ഭാരതീയ സംസ്‌കൃതിയെന്നും അതുതന്നെയാണ് ഭാരതം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവനയെന്നും മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. വി.കെ. കൃഷ്ണമേനോന്‍ മലയാളത്തില്‍ രചിച്ച ‘എറണാകുളത്തപ്പക്ഷേത്ര ഐതിഹ്യവും ചരിത്രവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ മേനോന്‍ പുസ്തകം ഏറ്റുവാങ്ങി. ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് പി. ഗോപിനാഥ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്ബര്‍ എം. ജി. നാരായണന്‍, ഡോ. പ്രീതി ശ്രീനിവാസന്‍, സമിതി സെക്രട്ടറി എ ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button