KeralaLatest

കൊവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ നല്‍കരുത് : ഭാരത് ബയോടെക്

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികള്‍ക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു എന്നാല്‍ കൊവാക്സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം ജി പാരസെറ്റമോള്‍ ഗുളികള്‍ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്ബനിയുടെ വിശദീകരണം. രാജ്യത്തെ 15നും 18നുമിടയില്‍ പ്രായം വരുന്ന കൗമാരക്കാര്‍ക്ക് കഴിഞ്ഞ ദിവസമാണ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്.

Related Articles

Back to top button