IndiaKeralaLatest

സത്യപ്രതിജ്ഞാച്ചടങ്ങ് ലൈവായി കാണുന്നതിന് സൗകര്യമൊരുക്കുന്നു

“Manju”

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് കേരള സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സൗകര്യമൊരുക്കുന്നു.
മേയ് 20 പകല്‍ 3.30നു നടക്കുന്ന സത്യപ്രതിജ്ഞ കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജ് (facebook.com/keralainformation), മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് ( facebook.com/CMOkerala), ഐപിആര്‍ഡി കേരള യു ട്യൂബ് ചാനല്‍ (youtube.com/iprdkerala), കേരളസര്‍ക്കാര്‍ വെബ്‌സൈറ്റ് (kerala.gov.in) , PRD LIVE മൊബൈല്‍ ആപ്പ് എന്നിവ വഴി വീക്ഷിക്കാനാകും

Related Articles

Back to top button