KeralaLatest

കേരളത്തില്‍ കുട്ടിക്കടത്ത് റാക്കറ്റ് സജീവം

“Manju”

കോട്ടയം: നവജാത ശിശുവിനെ തട്ടിയെടുത്ത നീതു കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജില്‍. ആശുപത്രിയിലും പരിസരത്തുമായി ആര്‍ക്കും സംശയം തോന്നാതെ യുവതി കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്നാണ് ആശുപത്രിയിലെ അന്തേവാസികള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, സെക്യൂരിറ്റി ജീവനക്കാര്‍ക്കോ മറ്റ് അധികൃതര്‍ക്കോ ഈ യുവതിയെ സംബന്ധിച്ച്‌ യാതൊരു സംശയവും തോന്നിയിരുന്നില്ല. ആളുകളെ നിരീക്ഷിച്ച്‌ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഉച്ചയോടെയാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. നഴ്‌സിങ് അസ്റ്റിസ്ന്റ് എന്ന് പരിചയപ്പെടുത്തി എത്തിയ നീതു എന്ന യുവതിയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്.കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവവാര്‍ഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്. മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി. എന്നാല്‍ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ തെരച്ചിലില്‍ ആശുപത്രി പരിസരത്തെ ഹോട്ടലില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരില്‍നിന്ന് പൊലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏല്‍പ്പിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്ത്രീ പൊലീസിനോട് പറയുന്നതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എന്നാണ് ലഭിക്കുന്ന സൂചന. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, യുവതിക്ക് പിന്നില്‍ മറ്റ് ആളുകളും ഉണ്ടാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ഒന്നര മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ സാധിച്ചു. കോട്ടയം DYSP സന്തോഷ്‌കുമാര്‍ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടത്തിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. തട്ടിയെടുത്ത സ്ത്രീയെ കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രി പരിസരത്ത് കണ്ടിരുന്നുവെന്നുവെന്നാണ് കൂട്ടിരുപ്പുകാര്‍ പറയുന്നത്.
പിന്നില്‍ റാക്കറ്റ് എന്ന് സംശയം
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമെന്ന് മന്ത്രി വി എന്‍ വാസവന്‍. ആശുപത്രി ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ അവര്‍ ജീവനകകാരി അല്ല എന്ന് സംശയം തോന്നില്ല. പൊലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. തിരുവല്ലയില്‍ നിന്നാണ് വരുന്നത് എന്നാണ് പറഞ്ഞത്. ഫ്‌ളാറ്റ് കളമശേരിയിലാണ് എന്നും പറയുന്നു. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതില്‍ സംശയം ഉണ്ട്. ഇതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമുണ്ട്. പൊലീസ് വിശദമായി അന്വേഷിച്ച്‌ സത്യം പുറത്തുകൊണ്ടുവരുമെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
സ്ത്രീ, കളര്‍ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ ജീവനക്കാരി അല്ല എന്ന സംശയം തോന്നാതിരുന്നതിനാല്‍ കുഞ്ഞിനെ നല്‍കി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വിശദമായി തെരച്ചില്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും വി എന്‍ വാസവന്‍ പറയുന്നു.

Related Articles

Back to top button