Kerala

ചെക്ക്‌പോസ്റ്റിലെ കൈക്കൂലി കേസ്; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

“Manju”

തിരുവനന്തപുരം: വാളയാർ ആർടിഒ ചെക്ക് പോസ്റ്റ് കൈക്കൂലിയിൽ ആറ് ആർടിഒ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. 67,000 രൂപയും പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയ കേസിലാണ് നടപടി. ട്രാൻസ്‌പോർട്ട് കമ്മീഷണറാണ് ആറ് പേരെയും സസ്‌പെന്റ് ചെയ്തത്. ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫീസ് അറ്റൻഡറിനെയുമാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാളയാറിലെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ രാത്രി വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. വേഷം മാറി എത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി. വിജിലൻസ് സംഘത്തിന്റെ വരവ് മനസിലാക്കിയ എഎംവിഐ സമീപത്തെ കാട്ടിൽ ഒളിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ അടുത്തുള്ള ആശുപത്രിയിലേയ്‌ക്കും ഓടിക്കയറി.

ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മാത്രമല്ല വിജിലൻസ് സംഘമെത്തുന്നത് അറിയാൻ സി.സി.ടി.വി സ്ഥാപിച്ചതും വിവാദമായിരുന്നു.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. മത്തൻ, ഓറഞ്ച്, തുടങ്ങിയ സാധനങ്ങൾ പതിവായി ഉദ്യോഗസ്ഥർ വാങ്ങുന്നവെന്ന് സൂചനയും ലഭിച്ചിരുന്നു.

Related Articles

Back to top button