IndiaLatest

ശാന്തിഗിരിയുമായി ഗെയിൽ ധാരണാപത്രം ഒപ്പുവച്ചു

“Manju”

ന്യൂഡൽഹി: ആയുർവേദ പഞ്ചകർമ്മയിൽ നൈപുണ്യ വികസന പരിപാടി സംഘടിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡും ശാന്തിഗിരി ആശ്രമവും തമ്മിൽ ഇന്ന് ന്യൂഡൽഹിയിൽ ധാരണാപത്രം ഒപ്പുവച്ചു. ഈ പരിപാടി ഗെയിൽ ഇന്ത്യയുടെ ഒരു CSR സംരംഭമായിട്ടാണ് ചെയ്യുന്നത്. ഈ പരിപാടിയുടെ ഗുണഭോക്താക്കൾ വടക്ക്, വടക്ക് കിഴക്കൻ ഇന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളിൽ നിന്നുള്ള തൊഴിൽരഹിതരായ യുവാക്കളാണ്.
യോഗ്യരായ യുവാക്കൾക്ക് പഞ്ചകര്‍മ്മ തെറാപ്പിയില്‍ സൗജന്യ പരിശീലനവും അതിലൂടെ ഉപജീവന അവസരങ്ങളും നൽകുകയാണ്  ഉദ്ദേശിക്കുന്നത്.

Related Articles

Back to top button