KeralaLatest

പന്തില്‍ സാനിറ്റൈസര്‍ പുരട്ടിയ ഓസ്‌ട്രേലിയന്‍ ബൗളര്‍ക്ക് സസ്‌പെന്‍ഷന്‍

“Manju”

ശ്രീജ.എസ്

മത്സരത്തിനിടെ പന്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടിയതിന് ഇംഗ്ലീഷ് കൗണ്ടി ടീം സസ്സെക്സിന്റെ ആസ്ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ക്ലെയ്ഡന് വിലക്ക് . കഴിഞ്ഞ മാസം മിഡില്‍സെക്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ക്ലെയ്ഡന്‍ പന്തില്‍ സാനിറ്റൈസര്‍ പുരട്ടിയത്. തുടര്‍ന്ന്, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ക്ലെയ്ഡനെതിരെ അച്ചടക്ക ലംഘനം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടീം താരത്തെ സസ്പെന്‍ഡ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് താരത്തെ സസ്പെന്‍ഡ് ചെയ്യുകയാണെന്ന് സസെക്സ് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. ബോബ് വില്ലിസ് ട്രോഫിയില്‍ സറേക്കെതിരായ മത്സരത്തില്‍ ക്ലൈഡനെ ഉള്‍പ്പെടുത്തില്ല.

Related Articles

Back to top button