KeralaLatest

അരീക്കോടിന് സമനില

“Manju”

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ അരീക്കോട് എഫ് സിയും ഐഫയും സമനിലയില്‍ പിരിഞ്ഞു‌. ഇഞ്ച്വറി ടൈമില്‍ 97ആം മിനുട്ടില്‍ നേടിയ ഒരു ഗോളില്‍ ആണ് ഐഫ 2-2ന്റെ സമനില നേടിയത്. ഇന്ന് 21ആം മിനുട്ടില്‍ മുഹമ്മദ് ആസിഫിലൂടെ ഐഫ ആയിരുന്നു ലീഡ് എടുത്തത്. ആദ്യ പകുതിയുടെ അവസാനം 43ആം മിനുട്ടില്‍ ബെക്കാമിന്റെ ഫിനിഷ് അരീക്കോടിനെ ഒപ്പം എത്തിച്ചു. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നപോളിയന്റെ ഗോളില്‍ അരീക്കോട് 2-1ന് മുന്നില്‍ എത്തുകയും ചെയ്തു.

പിന്നീട് രണ്ടാം പകുതിയില്‍ ഐഫ കളിയിലേക്ക് തിരികെ വരാന്‍ കിണഞ്ഞു പരിശ്രമിച്ചു. അവസാനം 97ആം മിനുട്ടില്‍ ഒരു ഗംഭീരമായ ഫ്രീകിക്കിലൂടെ റൂബന്‍ ഐഫക്ക് സമനില നല്‍കി.

Related Articles

Back to top button