IndiaLatest

കൊവിഡിനെതിരെ ജാഗ്രത പാലിക്കണം; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ലെന്നും, ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ അവലോകന യോഗം വിളിച്ചത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇതുവരെ കടന്നുപോയിട്ടില്ലാത്തതിനാല്‍ അധികാരികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ മോദി പറഞ്ഞു.

യോഗ്യരായ എല്ലാ കുട്ടികള്‍ക്കും എത്രയും വേഗം വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നും, ഇതിനായി സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും മോദി നിര്‍ദേശിച്ചു. രാജ്യത്തെ 96 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button