KeralaLatestThiruvananthapuram

കോവിഡ്, സംസ്ഥാനത്തെ ഇപ്പോഴത്തെ  അവസ്ഥയ്ക്ക് കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

“Manju”

സ്റ്റാഫ്  റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം • അ​ലം​ഭാ​വ​വും വി​ട്ടു​വീ​ഴ്ച​യുമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് സ്ഥിതിയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ​ക്കാ​ര്യം കു​റ്റ​സ​മ്മ​ത​ത്തോ​ടെ എ​ല്ലാ​വ​രും ഓര്‍ക്കണം.. ക്വാ​റ​ന്‍റൈ​ന്‍, സാമൂഹിക അ​ക​ലം എ​ന്നി​വ​യി​ല്‍ ഗൗ​ര​വം കു​റ​ഞ്ഞു. പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നാ​ല്‍ ഇ​നി ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടുക്കുമെന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍  വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. വിദേശത്തുനിന്നുള്ളവര്‍ എത്തണമെന്നു തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാടും. അവര്‍ വരികയും ചികില്‍സ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് ക്വാറന്‍റൈന്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുന്നതിതിന്‍റെ ഗൗരവം നിലനിര്‍ത്തിപ്പോരുന്നതില്‍ എല്ലാവരുടെയും ഭാഗത്തുനിന്നും അലംഭാവം ഉണ്ടായി. പൊതുവില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Related Articles

Back to top button