LatestMalappuram

പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി മിഥുമോള്‍

ആദിവാസിയെന്ന് അകറ്റി നിര്‍ത്തിയവര്‍ക്കുള്ള മറുപടി

“Manju”

വയനാട് : സ്കൂൾ കാലം മുതൽ ആദിവാസിയെന്ന് പറഞ്ഞ് അകറ്റി നിർത്തിയവരോടുള്ള മധുരപ്രതികാരം കൂടിയാണ് മിഥുമോളുടെ നേട്ടം. ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നങ്ങൾ നേടിയെടുത്തവരാണ് നമ്മളിൽ പലരും. വയനാട്ടിലെ  ആദിവാസി കോളനിയിലെ പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് സർക്കാർ കോളേജിൽ അസി. പ്രഫസറായി നിയമിതയായ മിഥുമോൾക്കും അത്തരമൊരു കഥയാണ് പറയാനുള്ളത്.

പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി വീണ്ടും കയറിച്ചെല്ലുമ്പോൾ മിഥുമോൾക്ക് ഇത് ചിലർക്കുള്ള മറുപടി കൂടിയാണ്.  സ്കൂൾ കാലം മുതൽ ആദിവാസിയെന്ന് പറഞ്ഞ് അകറ്റി നിർത്തിയവരോടുള്ള മധുരപ്രതികാരം കൂടിയാണ് മിഥുമോളുടെ നേട്ടം.  കാലിക്കറ്റ് സർവകലാശാലയുടെ ഗോത്രവര്‍ഗ പഠനകേന്ദ്രമായ ഐ.ടി.എസ്.ആറിൽ അസി. പ്രഫസറായി നിയമിതയായ മിഥുമോൾ ഇന്ന് ഒരു നാടിന്‍റെയൊന്നാകെ അഭിമാനമാണ്. എം.എ സോഷ്യോളജി പരീക്ഷയിൽ മൂന്നാം റാങ്കിന്റെ  തിളക്കമുണ്ട് ഈ 25 കാരിക്ക്.

5 വർഷകാലം ഐ.ടി.എസ്.ആറിൽ വിദ്യാർത്ഥിയായിരുന്ന മിഥുമോൾ സഹപ്രവർത്തക ആയതിലെ സന്തോഷത്തിലാണ് അധ്യാപകരുള്ളത്. വയനാട് കേണിച്ചിറ എല്ലക്കൊല്ലി കോളനിയിലെ ബൊമ്മൻ- വസന്ത ദമ്പതികളുടെ മകളാണ് മിഥുമോള്‍. സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് മിഥുമോൾ പറയുന്നു. സംസ്ഥാനത്ത് തന്നെ ഈ നേട്ടത്തിലേക്ക് എത്തുന്ന ചുരുക്കം ആളുകളില്‍ ഒരാളാണ് മിഥുമോള്‍.

Related Articles

Back to top button