InternationalLatest

ഒമിക്രോണിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ മാര്‍ച്ചില്‍

“Manju”

വാഷിംഗ്ടൺ : ഒമിക്രോണിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ മാര്‍ച്ചില്‍ തയാറാകുമെന്ന് ഫൈസര്‍. ഫൈസര്‍ സി.ഇ.ഒ ആല്‍ബര്‍ട്ട് ബൗര്‍ല ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളുടെ താത്പ്പര്യ പ്രകാരമാണ് ഒമിക്രോണിനെതിരെയുള്ള വാക്സിന്‍ നിര്‍മ്മിക്കുന്നതെന്നും നിലവിലുള്ള എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതാകും ഈ വാക്സിനെന്നും ബൗര്‍ല കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബൂസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഫൈസര്‍ വാക്സിനുകള്‍ ഒമിക്രോണ്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നല്കാന്‍ പ്രാപ്തിയുള്ളതാണ്. പുതിയ വാക്സിന്‍ നമുക്ക് ആവശ്യമുണ്ടോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ വാക്സിനേഷന്‍ നിരക്കില്‍ മുന്നിലുള്ള രാജ്യങ്ങളില്‍ പോലും ഒമിക്രോണ്‍ അതിവേഗം പകരുന്ന സാഹചര്യത്തിലാണ് പുതിയ വാക്സിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതെന്ന് ബൗര്‍ല അറിയിച്ചു. നിലവിലുള്ള വാക്സിനേഷനിലൂടെ കൊവിഡ് മരണ നിരക്കും ആശുപത്രിവാസവും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button