KeralaLatest

സംവിധായിക ഐശ്വര്യ ശ്രീധര്‍ക്കെതിരെ കേസ്

“Manju”

പന്‍വേലില്‍ നിന്ന് പൂനെയിലേക്ക് നക്ഷത്ര ആമയുമായി കടന്ന വന്യജീവി ചലച്ചിത്ര സംവിധായകയും നാഷനല്‍ ജിയോഗ്രാഫിക് പര്യവേഷക ഐശ്വര്യ ശ്രീധറിനെതിരെ വനം വകുപ്പ് കേസെടുത്തു.1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്നവയാണ് നക്ഷത്ര ആമകള്‍. ചികിത്സക്കായി ഐശ്വര്യ പുനെയിലെ ആര്‍.ഇ.എസ്.ക്യു ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. എന്നാല്‍ ഐശ്വര്യയുടെ നാറ്റ് ജിയോ ​പദ്ധതിക്ക് വേണ്ടിയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം.ഐശ്വര്യക്കെതിരെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ആഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ്-പന്‍വേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം ഐശ്വര്യ ശ്രീധര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button