InternationalLatest

കൊറോണയെ സ്വന്തമാക്കാന്‍ സെവിയ്യ

“Manju”

മെക്സിക്കന്‍ താരമായ ജീസുസ് കൊറോണയെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് സ്പാനിഷ് ക്ലബായ സെവിയ്യ. പോര്‍ട്ടോയുടെ 29കാരനായ താരം സെവിയ്യ വാഗ്ദാനം ചെയ്ത കരാര്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.

12 മില്യണ്‍ യൂറോ ആണ് സെവിയ്യ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. റൈറ്റ് ബാക്കായും വിങ്ങറായും കളിക്കാന്‍ കഴിവുള്ള താരമാണ് കൊറോണ. പോര്‍ട്ടോയ്ക്ക് ആയി മികച്ച പ്രകടനമാണ് സമീപ കാലത്ത് താരം നടത്തിയത്. 2015 മുതല്‍ താരം പോര്‍ട്ടോക്ക് ഒപ്പം ഉണ്ട്. പോര്‍ട്ടോക്കായി 200ല്‍ അധികം മത്സരങ്ങള്‍ കളിച്ച താരം 25 ഗോളുകള്‍ ക്ലബിനായി നേടി. മെക്സിക്കന്‍ ദേശീയ ടീമിലെയും സജീവ സാന്നിദ്ധ്യമാണ് താരം. മെക്സിക്കോക്കായി 50ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Related Articles

Back to top button