InternationalLatest

സ്ഥാനമൊഴിയുന്നതിന് മുമ്പ് 73 പേര്‍ക്ക് മാപ്പ് നല്‍കി പ്രസിഡന്റ് ട്രംപ്‌

“Manju”

വാഷിങ്ടൺ: പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുൻ നയതന്ത്രോപദേഷ്ടാവ് സ്റ്റീവ് ബന്നൺ ഉൾപ്പെടെ 73 വ്യക്തികൾക്ക് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി. 73 പേർക്ക് മാപ്പ് നൽകിയതു കൂടാതെ മറ്റ് 70 പേരുടെ ശിക്ഷയിലും ട്രംപ് ഇളവനുവദിച്ചതായി പ്രസ്താവനയിലൂടെ വൈറ്റ് ഹൗസ് വ്യക്തമാക്കി.

മാപ്പ് നൽകുന്ന തീരുമാനം അവസാന നിമിഷം എടുക്കുന്നതിന് മുമ്പ് ബന്നണുമായി ട്രംപ് ടെലിഫോൺ സംഭാഷണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന് വേണ്ടി ധനസമാഹരണം നടത്തിയിരുന്ന എലിയട്ട് ബ്രോയിഡിയും മാപ്പ് നൽകപ്പെട്ടവരിൽ പെടുന്നു. ആയുധം കൈവശം വെച്ച കുറ്റത്തിന് കഴിഞ്ഞ കൊല്ലം പത്ത് വർഷത്തെ ജയിൽ ശിക്ഷ ലഭിച്ച റാപ്പർ ലിൽ വെയ്നും ട്രംപ് മാപ്പ് നൽകി.

ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ ബാക്കി നിൽക്കുന്നതിനിടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെ ഫ്ളോറിഡയിലെ സ്വവസതിയിലേക്ക് ട്രംപ് യാത്ര തിരിക്കുമെന്നാണ് സൂചന.

Related Articles

Back to top button