LatestThiruvananthapuram

കെഎസ്‌ആര്‍ടിസി സര്‍വീസ് റദ്ദാക്കേണ്ട സാഹചര്യമില്ല; ഗതാഗത മന്ത്രി

“Manju”

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ കുറച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ഗതാഗത മന്ത്രി ആന്റണി രാജു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം കെ എസ് ആര്‍ ടി സി ജീവനക്കാരും വാക്‌സിനേറ്റഡ് ആണ്. കണ്ടക്ടര്‍മാര്‍ക്ക് ഉടന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. 650ല്‍ താഴെ ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം 3437 ബസുകള്‍ സര്‍വീസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ആര്‍ ടി ഒ ഓഫീസുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല. തിരക്കൊഴിവാക്കാന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും. മറ്റു പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button