IndiaLatest

വീട്ടു വാടക 600 രൂപ; കറന്റ് ബില്‍ 12 ലക്ഷം

“Manju”

പുതുച്ചേരി: 100കളില്‍ നിന്ന് ഒറ്റ മാസം കൊണ്ട് ലക്ഷങ്ങളിലേക്ക് കറന്റ് ബില്‍ കൂടിയത് കണ്ട് അമ്പരന്ന് ഗൃഹനാഥന്‍. തൊട്ടു മുന്‍പുള്ള മാസം വരെ വളരെ ചെറിയ തുക ബില്‍ കിട്ടിയിരുന്നതിന്റെ സ്ഥാനത്ത് ഇക്കുറി കിട്ടിയത് 12.91 ലക്ഷം രൂപയുടെ ബില്‍. പുതുച്ചേരി വിശ്വനാഥന്‍ നഗറിലെ സെക്കിജാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ശരവണനാണ് ലക്ഷങ്ങളുടെ കറന്റ് ബില്‍ കണ്ട് ഞെട്ടിയത്. 12,91,845 രൂപയാണ് ഒരു മാസത്തെ ബില്ലായി കിട്ടിയത്.

ടിവി മെക്കാനിക്കായി ജോലി ചെയ്യുകയാണ് ശരവണന്‍. ജൂലൈ മാസത്തെ ബില്ലിലാണ് കുത്തനെയുള്ള കയറ്റം ഉണ്ടായത്. ജൂണ്‍ മാസത്തെ റീഡിംഗ് 20,630 ആയിരുന്നു. ജൂലൈ മാസത്തെ ബില്ലില്‍ 2,11,150 ആണ് റീഡിംഗ് രേഖപ്പെടുത്തിയത്. അതായത് 1,90,520 യൂണിറ്റ് അധികം. വാടക വീട്ടിലാണ് ശരവണന്റെ താമസം. 600 രൂപയാണ് വീടിന്റെ വാടക. അവിടെയാണ് 12 ലക്ഷത്തിന്റെ ബില്‍ എത്തിയത്.

ബില്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് ശരവണന്‍ പറയുന്നത്. പ്രശ്‌നം ഉടനെ തന്നെ ഇലക്‌ട്രിസിറ്റി ഓഫീസില്‍ അറിയിച്ചു. അഞ്ച് അക്കങ്ങള്‍ക്ക് പകരം ആറ് അക്കം റീഡിംഗ് വന്നതാണ് പ്രശ്‌നമായത്. അത് എങ്ങനെ സംഭവിച്ചുവെന്ന് ദൈവത്തിന് മാത്രം അറിയാമെന്നും ശരവണന്‍ പറയുന്നു. എന്നാല്‍ ഇത് സാങ്കേതിക തകരാണെന്നും പ്രശ്‌നം ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ പരിഹരിച്ചെന്നുമാണ് അധികൃതരുടെ വാദം.

Related Articles

Back to top button