KeralaLatest

കോട്ടയം മെഡി. കോളജില്‍ 30 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

“Manju”

കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 30 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ഡുകളില്‍ സന്ദര്‍ശകരെ പൂര്‍ണമായി വിലക്കി. 30 ശതമാനം ജീവനക്കാര്‍ക്കും കൊവിഡ് പിടിപെട്ടത്തോടെ മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസുകളും താത്കാലികമായി നിര്‍വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്താനാണ് തീരുമാനം. മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 46,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,99,041 കൊവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Back to top button