India

ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധം; 3 എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു

“Manju”

ന്യൂഡൽഹി∙ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസ്സപ്പെടുത്തുകയും പ്ലക്കാർഡുകൾ ഉയർത്തുകയും സഭാ ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്ത മൂന്ന് പ്രതിപക്ഷ എംപിമാരെക്കൂടി രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു.

ആം ആദ്മി പാർട്ടി (എഎപി) എംപിമാരായ സുശീൽ കെ.ആർ.ഗുപ്ത, സന്ദീപ് കെ.ആർ.പതക്, സ്വതന്ത്ര എംപി അജിത് കുമാർ ഭൂയാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു.

ഇതോടെ രാജ്യസഭയിൽനിന്നു സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 23 ആയി. ലോക്സഭയിൽനിന്ന് നേരത്തെ 4 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ 27 എംപിമാരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽനിന്ന് ഇതുവരെ സസ്പെൻഡ് ചെയ്തത്.

Related Articles

Back to top button