IndiaLatest

രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു

“Manju”

ഡല്‍ഹി ; രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. അനാച്ഛാദനം വൈകിട്ട് ആറ് മണിക്കാണ് ഡല്‍ഹിയില്‍ നടക്കുക. നേതാജിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 28 അടി ഉയരത്തിലും ആറ് അടി വീതിയിലും ഗ്രാനൈറ്റിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്.

ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെയാണ് അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുക. അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ രാജ്യത്ത് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് കൂടിയാണ് ഇന്ന് തുടക്കമിടുന്നത്. ‘പരാക്രം ദിവസ്’ ആയാണ് അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുക.

Related Articles

Back to top button