IndiaLatest

വീരമൃത്യുവരിച്ച മലയാളി സൈനികന്‍ എം. ശ്രീജിത്തിന് ശൗര്യചക്ര

“Manju”

ഡല്‍ഹി: ജമ്മുകശ്മീരില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെത്തറ മയൂരത്തില്‍ എം.ശ്രീജിത്ത് ഉള്‍പ്പെടെ അഞ്ചുപേരാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്രയ്ക്ക് അര്‍ഹരായത്.

മൊത്തം ആറ്‌ ശൗര്യചക്രയാണ് റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച്‌ രാഷ്ട്രപതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ നായിബ് സുബേദാര്‍ ശ്രീജിത്ത് (42) വീരമൃത്യു വരിച്ചത്. തിരുവങ്ങൂര്‍ മാക്കാട വല്‍സന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: ഷജിന. അതുല്‍ജിത്ത്, തന്മയ ലക്ഷ്മി എന്നിവരാണ് മക്കള്‍. സര്‍വീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു. 2021 ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണംനേടിയ നീരജ് ചോപ്ര പരമവിശിഷ്ട സേവാമെഡലിന് അര്‍ഹനാവുകയും ചെയ്തു.

Related Articles

Back to top button