InternationalLatest

അരുണാചലില്‍ നിന്ന് കാണാതായ 17കാരന്‍ തിരിച്ചെത്തി

“Manju”

ഇറ്റാനഗര്‍ : അരുണാചല്‍ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിടികൂടിയ യുവാവിനെ തിരിച്ചെത്തിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിടുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കാലാവസ്ഥാ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നും യുവാവിനെ ഉടന്‍ കൈമാറുമെന്നും കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതിര്‍ത്തി പ്രദേശത്തെ വനമേഖലയില്‍ മിറാനും സുഹൃത്തുക്കളും വേട്ടയാടാന്‍ പോയതായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. മിറാനെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ ചൈനീസ് പട്ടാളവുമായി കരസേന ആശയവിനിമയം നടത്തി. തുടര്‍ന്ന് ചൈനീസ് പട്ടാളം യുവാവിനെ വനത്തില്‍ നിന്ന് കണ്ടെത്തുകയും തിരികെ എത്തിയ്ക്കുകയുമായിരുന്നു.

Related Articles

Back to top button