IndiaLatest

ജൂനിയര്‍ ‘മിന്നല്‍മുരളി’ ഇനി ബോളിവുഡില്‍

“Manju”

‘മിന്നല്‍ മുരളി’ചിത്രത്തില്‍ ടോവിനോയുടെ ചെറുപ്പകാലം അഭിനയിച്ച ബാലതാരം അവാന്‍ പൂക്കോട്ട് ബോളിവുഡില്‍. മനോജ് ബാജ്പേയുടെ കൂടെ അഭിനയിക്കാനുള്ള അവസരമാണ് അവാന് ലഭിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയില്‍ വളരെ കുറച്ചു സീനുകളില്‍ മാത്രമേ കുഞ്ഞുജെയ്‌സണ്‍ പ്രത്യക്ഷപ്പെട്ടിട്ടൊള്ളു എങ്കിലും മലയാളികള്‍ അവാനേ അങ്ങനെ മറക്കാന്‍ സാധ്യതയില്ല.
‘പഹാഡോം മേം’ എന്ന ചിത്രത്തില്‍ മനോജ് ബാജ്പേയുടെ മകനായാണ് കൊച്ചു താരം ഇനി ബിഗ്സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. മനോരമ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘ഫാമിലി മാന്‍’ എന്ന വെബ്സീരീസിലൂടെ ലോകമാകെ ആരാധകരുള്ള താരമാണ് മനോജ് ബാജ്പേയ്. ഹിന്ദിക്കാരായ ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത മുംബൈയിലെ ഓഡിഷനില്‍ മികച്ച പ്രകടനത്തിലൂടെയാണ് അവാന്‍ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ‘തിഥി’ എന്ന കന്നഡ ചിത്രത്തിലൂടെ ദേശീയപുരസ്കാരം നേടിയ സംവിധായകന്‍ റാംറെഡ്ഡിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.
നടക്കാവ് വണ്ടിപ്പേട്ട പൂക്കോട്ട് ഹൗസില്‍ സഹീര്‍ പൂക്കോട്ടിന്റെയും റോഷ്ന പുതുശ്ശേരിയുടെയും മകനായ എട്ടുവയസ്സുകാരന്‍ ആണ് അവാന്‍. പാറോപ്പടി സില്‍വര്‍ ഹില്‍സ് എച്ച്‌എസ്സിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ ജൂനിയര്‍ മിന്നല്‍ മുരളിയുടെ സഹോദരന്‍ അമന്‍റോഷന്‍ പൂക്കോട്ട് ബിടെക് വിദ്യാര്‍ഥിയാണ്.

Related Articles

Back to top button