IndiaLatest

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്നു മുതൽ

“Manju”

ന്യൂഡല്‍ഹി :പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. ഇന്നു രാഷ്ട്രപതിയുടെ പ്രസംഗവും സാമ്പത്തിക സർവേയുടെ അവതരണവുമാണു നടക്കുക. നാളെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 11വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെ രണ്ടാംഘട്ട സമ്മേളനം നടക്കും.
കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ 2 സമയത്താണു രണ്ടു സഭകളും ചേരുന്നത്. രണ്ടാം തീയതി മുതൽ രാജ്യസഭ രാവിലെ 9 മുതൽ 2 വരെയും ലോക്സഭ വൈകിട്ട് 4 മുതൽ 9 വരെയും ചേരും. ഇത്തവണയും മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ബുധനാഴ്ച മുതൽ ആരംഭിക്കും. ഏഴിനു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുമെന്നാണു പ്രതീക്ഷിക്കുന്നത്
യുപി അടക്കം 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ചൂടിനിടയിൽ വരുന്ന സമ്മേളനത്തിൽ കർഷകരുടെ പ്രശ്നങ്ങൾക്കൊപ്പം പെഗസസ് വിഷയവും കത്തിക്കയറുമെന്നാണു സൂചനകൾ. വിഷയം കോൺഗ്രസ് സഭയിലുന്നയിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ചൈനയുടെ കടന്നു കയറ്റം, കോവിഡ് ആശ്വാസ നടപടികൾ, എയർ ഇന്ത്യ വിൽപന തുടങ്ങിയവയും പ്രതിപക്ഷം വിഷയമാക്കും. മുൻ സമ്മേളനങ്ങളിലും പെഗസസ് വിഷയം ബഹളത്തിനിടയാക്കിയിരുന്നു. സഭാ നടപടികൾ മികച്ച നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സർവകക്ഷി സമ്മേളനങ്ങൾ ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കും.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. ഇന്നു രാഷ്ട്രപതിയുടെ പ്രസംഗവും സാമ്പത്തിക സർവേയുടെ അവതരണവുമാണു നടക്കുക. നാളെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 11വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെ രണ്ടാംഘട്ട സമ്മേളനം നടക്കും.
കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ 2 സമയത്താണു രണ്ടു സഭകളും ചേരുന്നത്. രണ്ടാം തീയതി മുതൽ രാജ്യസഭ രാവിലെ 9 മുതൽ 2 വരെയും ലോക്സഭ വൈകിട്ട് 4 മുതൽ 9 വരെയും ചേരും. ഇത്തവണയും മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ബുധനാഴ്ച മുതൽ ആരംഭിക്കും. ഏഴിനു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുമെന്നാണു പ്രതീക്ഷിക്കുന്നത്
യുപി അടക്കം 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ചൂടിനിടയിൽ വരുന്ന സമ്മേളനത്തിൽ കർഷകരുടെ പ്രശ്നങ്ങൾക്കൊപ്പം പെഗസസ് വിഷയവും കത്തിക്കയറുമെന്നാണു സൂചനകൾ. വിഷയം കോൺഗ്രസ് സഭയിലുന്നയിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ചൈനയുടെ കടന്നു കയറ്റം, കോവിഡ് ആശ്വാസ നടപടികൾ, എയർ ഇന്ത്യ വിൽപന തുടങ്ങിയവയും പ്രതിപക്ഷം വിഷയമാക്കും. മുൻ സമ്മേളനങ്ങളിലും പെഗസസ് വിഷയം ബഹളത്തിനിടയാക്കിയിരുന്നു. സഭാ നടപടികൾ മികച്ച നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സർവകക്ഷി സമ്മേളനങ്ങൾ ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കും.

Related Articles

Back to top button