InternationalLatest

മെസ്സി ഇറങ്ങിയിട്ടും പിഎസ്ജി പുറത്തായി

“Manju”

പാരിസ്: ഇടവേളയ്ക്ക് ശേഷം പിഎസ്ജിയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇറങ്ങിയിട്ടും ഫ്രഞ്ച് കപ്പില്‍ ടീമിന് രക്ഷയില്ല.പ്രീക്വാര്‍ട്ടറില്‍ നീസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി പുറത്തായി.നിശ്ചിത സമയത്ത് മല്‍സരം ഗോള്‍രഹിത സമനിലയിലായിരുന്നു.6-5നാണ് നീസിന്റെ ജയം. നീസിന് വേണ്ടി ലോണില്‍ കളിക്കുന്ന പിഎസ്ജി ഗോള്‍കീപ്പര്‍ മാര്‍ക്കിന്‍ ബുള്‍ക്കയുടെ തകര്‍പ്പന്‍ സേവുകളാണ് നീസിന് തുണയായത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും പെനാല്‍റ്റികള്‍ പാഴാക്കി.

Related Articles

Back to top button