InternationalLatest

ഓസീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

“Manju”

ആന്റിഗ്വ: ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

96 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര കംഗാരുക്കളെ തോല്‍പ്പിച്ചത്. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.ഇന്ത്യയുടെ എട്ടാമത്തേതും, തുടര്‍ച്ചയായ നാലാമത്തെയും ലോകകപ്പ് ഫൈനലാണിത്. നായകന്‍ യാഷ് ദൂളിന്റെയും ഉപനായകന്‍ ഷെയ്ഖ് റാഷിദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയത്തിന്റെ കരുത്തായത്.

Related Articles

Back to top button