IdukkiLatest

ഇടുക്കി ഡാമില്‍ ഓട്ടോഡ്രൈവര്‍ മീന്‍ വലയില്‍ കുരുങ്ങി മരിച്ച നിലയില്‍

“Manju”

കട്ടപ്പന: ഇടുക്കി ഡാമില്‍ ഓട്ടോ ഡ്രൈവറെ മീന്‍ വലയില്‍ കാല്‍കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസിനെയാണ് (45) ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചുമണിയോടെ സ്വരാജ് ചന്ദ്രന്‍ സിറ്റിക്ക് സമീപം ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പുറത്തെടുക്കുമ്ബോള്‍ കാലുകള്‍ മീന്‍ പിടിയ്ക്കാന്‍ ഉപയോഗിക്കുന്ന വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടുത്തിരുന്ന വസ്ത്രങ്ങള്‍ വാഹനത്തിലുണ്ടായിരുന്നതിനാല്‍ കുളിക്കാനിറങ്ങിയപ്പോഴാകാം അപകടം സംഭവിച്ചത് എന്നാണ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബിന്‍സിയാണ് ഭാര്യ. മക്കള്‍: ആല്‍ബിന്‍, അലന്‍.

Related Articles

Back to top button