Malappuram

രേഖകളില്ലാത്ത ഒന്നരക്കോടി രൂപയുമായി 2 പേർ കോട്ടയ്ക്കലിൽ പിടിയിൽ

“Manju”

പി.വി.എസ്
മലപ്പുറം :ഒന്നര കോടിയിലേറെ രൂപയുടെ കുഴൽപണവുമായി കോട്ടയ്ക്കലിൽ 2 യുവാക്കൾ പിടിയിൽ. ഓമച്ചപ്പുഴ കരിങ്കപ്പാറ മേനാട്ടിൽ അഷ്റഫ് (38), കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് നമ്പ്യാടത്ത്  അബ്ദുൽറഹ്മാൻ (36) എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പുത്തൂർ ബൈപാസ് ജംക്ഷനിൽ വച്ച് മലപ്പുറം ഡിവൈഎസ്പി കെ.സുദർശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പഴങ്ങളും മറ്റും കൊണ്ടുപോകാനായി ഉപയോഗിക്കുന്ന മിനിലോറിയിലാണ് പണം കടത്തിയത്. കോയമ്പത്തൂരിൽ സ്വർണം വിറ്റ കാശാണെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കുഴൽപണം പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button