LatestThiruvananthapuram

അമിതവേഗം ക്യാമറയില്‍പ്പെട്ടാല്‍ കരിമ്പട്ടികയില്‍

“Manju”

തിരുവനന്തപുരം: റോഡിലൂടെ അമിതവേഗത്തില്‍ പായുന്നവര്‍ ഇനി ക്യാമറയില്‍പ്പെട്ടാല്‍ നേരെ കരിമ്പട്ടികയിലേക്ക് പോകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ് വെയര്‍ മാറിയതോടെയാണിത്. ദേശീയപാതകളിലെ ക്യാമറ, വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യും. ഇതോടെയാണ് ക്യാമറയില്‍പ്പെടുന്നവര്‍ കരിമ്പട്ടികയിലേക്ക് പോകുന്നത്.

നിലവില്‍ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. പിഴയൊടുക്കാനുള്ള ചലാന്‍ തയ്യാറാക്കുമ്പോള്‍ വാഹന്‍ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവര്‍ വിവരം ചേര്‍ക്കും. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ നിന്ന് വാഹന ഉടമ ഒഴിവാകും. നേരത്തേ ഇങ്ങനെ നേരിട്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, കരിമ്പട്ടിക സംവിധാനം വന്നതോടെ പിഴയടയ്‌ക്കാനുണ്ടെന്ന് സൈറ്റില്‍ നേരിട്ട് കാണിക്കും.

ക്യാമറ സംവിധാനത്തിലൂടെ അമിതവേഗത്തിന് പിഴ ഈടാക്കുമ്പോള്‍ സാധാരണയായി തപാല്‍ വഴിയാണ് നോട്ടീസ് വരുന്നത്. വാഹന്‍ സോഫ്റ്റ് വെയറും ക്യാമറയും തമ്മില്‍ ലിങ്ക് ചേര്‍ക്കുമ്പോള്‍ പിഴ അറിയിക്കുന്ന രീതിയും മാറും.

Related Articles

Back to top button