IndiaLatest

ഇന്ത്യയുടെ സേവന കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

“Manju”

ഇന്ത്യയുടെ സേവന കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്. 254.4 ശതകോടി യുഎസ് ഡോളറിന്റെ സേവന കയറ്റുമതിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ സേവനങ്ങളുടെ കയറ്റുമതി 2022 മാര്‍ച്ചില്‍ 26.9 ശതകോടി ഡോളറിലെത്തി. എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ് മാര്‍ച്ചില്‍ ഉണ്ടായിരിക്കുന്നത്.

ഇതിന് മുന്‍പ് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ് സേവന കയറ്റുമതിയില്‍ രാജ്യം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 213.2 ശതകോടി യുഎസ് ഡോളറായിരുന്നു അന്നത്തെ നേട്ടം. ടെലികമ്മ്യൂണിക്കേഷന്‍സ്, കംമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, മറ്റ് ബിസിനസ്സ് സേവനങ്ങള്‍, ഗതാഗതം എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ സേവനങ്ങളുടെ കയറ്റുമതിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത്.

Related Articles

Back to top button