IndiaLatest

തൃണമൂല്‍ കോണ്‍ഗ്രസിന് ഏകപക്ഷീയമായ ജയം

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഏകപക്ഷീയമായ ജയം. അസന്‍സോള്‍, ബിധാനഗര്‍, ചന്ദാനഗര്‍, സില്‍ഗുരി എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഭൂരിപക്ഷമുണ്ട് തൃണമൂലിന്.

47 സീറ്റുകളുള്ള സില്‍ഗുരിയില്‍ 35 ഇടങ്ങളിലാണ് വോട്ടെണ്ണി തീര്‍ന്നത്. ഇതില്‍ 31 സീറ്റിലും തൃണമൂല്‍ ജയിച്ചു. രണ്ടിടത്ത് ബിജെപിയും ഒരു സീറ്റില്‍ ഇടത് പാര്‍ട്ടികളും ഒരിടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്. ബിധാനഗറില്‍ 41-ല്‍ 39 സീറ്റിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഒരു സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.

33 സീറ്റുകളുള്ള ചന്ദാനഗറില്‍ 20 സീറ്റിലെ ഫലം പൂര്‍ണ്ണമായി. 19 സീറ്റിലും തൃണമൂല്‍ ജയിച്ചു. ഒരിടത്ത് ഇടത് പാര്‍ട്ടികളും ജയിച്ചു. 106 സീറ്റുകളുള്ള അസന്‍സോളില്‍ ഫലം വ്യക്തമായ 55 വാര്‍ഡുകളില്‍ 50 ലും തൃണമൂലാണ് ജയിച്ചത്. നാല് സീറ്റ് ബിജെപിക്കും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.

 

Related Articles

Back to top button