KeralaLatest

വയനാട്ടിലും തുരങ്കപാത ഒരുങ്ങുന്നു

“Manju”

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗത സ്‌തംഭനത്തിന് പരിഹാരം ഒരുങ്ങുന്നു. വയനാട്-കോഴിക്കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത വൈകാതെ യാഥാര്‍ത്ഥ്യമാകും.
ആനക്കാംപൊയില്‍-കള‌ളാടി-മേപ്പാടി ടണല്‍ റോഡ് എന്ന വയനാട് തുരങ്കപാതയ്‌ക്ക് കിഫ്ബി 2134.50 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.
കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ് 7.82 കിലോമീ‌റ്റര്‍ നീളമുള‌ള തുരങ്കപാതയെന്ന് മന്ത്രി പോസ്‌റ്റില്‍ പറയുന്നു. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 സെപ്‌തംബറില്‍ പാതയുടെ സര്‍വെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ സര്‍ക്കാ‌ര്‍ പാതയ്‌ക്ക് 658 കോടി അനുവദിച്ച്‌ ഭരണാനുമതി നല്‍കിയിരുന്നു.

Related Articles

Back to top button