InternationalLatest

യുക്രൈനിലെ വിമത മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി റഷ്യ

“Manju”

യുക്രൈനിലെ വിമത മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ റഷ്യ. ഇതിന്റെ ഭാഗമായി യുക്രൈനിലെ വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചു.
ഈ മേഖലകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിന്‍ നടത്തുന്നത്. എന്നാല്‍ രാജ്യാതിര്‍ത്തി പഴയതു പോലെ തുടരുമെന്നാണ് യുക്രൈന്‍ പ്രസിഡന്റിന്റെ മറുപടി.

2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടുകയാണ് ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് എന്നീ പ്രദേശങ്ങള്‍. ഈ മേഖലയുടെ സ്വാതന്ത്ര്യമാണ് പുടിന്‍ അംഗീകരിച്ചത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുടിന്‍ ഈ പ്രഖ്യാപനം നടത്തിയത്. യുക്രൈന്റെ പരമാധികാരത്തിനു മേലുള്ള ഇടപെടലാണ് ഇതെന്ന് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതികരിച്ചു. ഉപരോധം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റഷ്യയുടെ ഈ നീക്കം നടത്തിയിരിക്കുന്നത്.

Related Articles

Back to top button