IndiaLatest

കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക്

“Manju”

ഡല്‍ഹി: യുക്രൈന്‍ പ്രതിസന്ധിയില്‍ ഉന്നതതലയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം നടക്കുന്ന യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച ശേഷം അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കാനുദ്ദേശിക്കുന്നത്.

നാല് കേന്ദ്ര മന്ത്രിമാരെയാണ് യുക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് അയക്കുന്നത്. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജിജു, വ്യോമയാനമന്ത്രി ജ്യോതിരാദിത് സിന്ധ്യ, ഗതാഗത, വ്യോമയാനവകുപ്പ് സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ സിങ് എന്നിവര്‍ക്കാണ് ചുമതല. യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിന് വേഗത പോരെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മന്ത്രിമാരെ നേരിട്ടയക്കാന്‍ കേന്ദ്രം തീരുമാനം എടുത്തിരിക്കുന്നത്.

Related Articles

Back to top button