Uncategorized

കശ്മീരിൽ ഭീകരവേട്ട ; അഞ്ച് ലഷ്‌കർ ഭീകരർ പിടിയിൽ

“Manju”

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരവേട്ട. രാജ്യത്ത് ആക്രമണങ്ങൾക്ക് പദ്ധതിയിട്ട അഞ്ച് ഭീകരരെ ജമ്മുകശ്മീർ പോലീസ് പിടികൂടി. ഇവർ ലഷ്‌കർ-ഇ-ത്വയ്ബയുടെ സജീവപ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു.

കശ്മീരിൽ ഭീകരർക്ക് വേണ്ടി ലോജിസ്റ്റ്ക്‌സ്, ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

അഷ്ടാംഗോ സ്വദേശിയായ ഇർഫാൻ അഹമ്മദ് ഭട്ട്, അരിൻ സ്വദേശികളായ സജാദ് അഹമ്മദ് മിർ, ഷാരിഖ് അഹമ്മദ് മിർ, ഖാസിപോറ സ്വദേശിയായ ഇർഫാൻ അഹമ്മദ് ജാൻ എന്നിവരാണ് ബന്ദിപോറയിൽ നിന്ന് അറസ്റ്റിലായത്. ഭീകരർക്ക് മൊബൈൽ സൗകര്യങ്ങൾ, സിം വിതരണം എന്നിവ ഇവർ നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.

ശേഷം ഹാജിൻ സ്വദേശിയായ ഇർഫാൻ അസീസ് ഭട്ടിനെ മറ്റൊരു ഓപ്പറേഷനിലാണ് പോലീസ് പിടികൂടിയത്. ഇയാൾ പാക് ഭീകരനായ ഉമർ ലാലയുമായി അടുത്ത ബന്ധമുള്ളയാളാണ്. കശ്മീരിലെ ഹാജിൻ ഏരിയയിൽ ഇർഫാൻ അസീസ് ആക്രമണം നടത്താനുള്ള പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തി. ഇയാളുടെ പക്കൽ നിന്നും ചൈനീസ് ഗ്രനേഡ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.

നേരത്തെ ദക്ഷിണ കശ്മീരിൽ നിന്നും ലഷ്‌കർ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനന്ത്‌നാഗ് ജില്ലയിൽ നിന്ന് ആയുധങ്ങളോടെയാണ് ഇയാൾ പിടിയിലായത്. ഹസ്സൻപുര സ്വദേശിയായ ആസിഫ് അഹമ്മദ് ഗണേയിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button