KeralaLatestThrissur

വീണ്ടും കോവിഡ് ക്ലസ്റ്റര്‍

“Manju”

 

തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം. 30 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. അക്കാദമിയില്‍ വനിതാ ബറ്റാലിയന്‍റെയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും പരിശീലനമാണ് നടക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തില്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിനവും ആയിരത്തിലേറെ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 1278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 1370 പേര്‍ക്കും മേയ് 31ന് 1161 പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച ഒന്നും ബുധനാഴ്ച നാലും മേയ് 31ന് രണ്ടും മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. 407 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം -168, കൊല്ലം -53, പത്തനംതിട്ട -67, ഇടുക്കി -58, കോട്ടയം -152, ആലപ്പുഴ -40, തൃശൂര്‍ -134, പാലക്കാട് -19, മലപ്പുറം -29, കോഴിക്കോട് -124, വയനാട് -അഞ്ച്, കണ്ണൂര്‍ -17, കാസര്‍കോട് -അഞ്ച് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗികളുടെ എണ്ണം.

Related Articles

Back to top button