KeralaLatest

വനിതാ ലോകകപ്പ് വേദിയില്‍ നിന്നും കൗതുകമുള്ളൊരു കാഴ്‌ച

“Manju”

മൗണ്ട് മംഗാനൂയി: ചിരവൈരികളായ ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരമാണ്. ഇന്ന് നടന്ന ഇന്ത്യപാകിസ്ഥാന്‍ വനിതാ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ 107 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്‌തു.

ഇതോടെ ഇന്നുവരെ ലോകകപ്പില്‍ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയിട്ടില്ലാത്ത റെക്കാഡ് തുടരുകയും ചെയ്‌തു ടീം ഇന്ത്യ.

എന്നാല്‍ വൈരമെല്ലാം മറന്ന് കളിക്കളത്തിന് പുറത്ത് ടീം ഇന്ത്യയിലെ താരങ്ങള്‍ കുഞ്ഞു ഫാത്തിമയോട് സ്‌നേഹം പങ്കുവച്ച്‌ കൊഞ്ചിക്കുന്ന കാഴ്‌ച അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തങ്ങളുടെ സമൂഹമാദ്ധ്യമ പേജുകളില്‍ ഷെയര്‍ ചെയ്‌തു. പാക് ക്യാപ്‌റ്റന്‍ ബിസ്‌മ മറൂഫിന്റെ മകളാണ് ഫാത്തിമ. കുഞ്ഞിനെ കളിപ്പിച്ചും കുഞ്ഞിനും ബിസ്‌മയ്‌ക്കുമൊപ്പം സെല്‍ഫിയെടുത്തും ക്രിക്കറ്റ് എന്ന കായികയിനത്തിന്റെ സ്‌പിരിറ്റ് പ്രദര്‍ശിപ്പിച്ചു ഇന്ത്യന്‍ ടീം. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. സ്‌പോര്‍ട്‌സിന് അതിരുകളില്ല എന്നാണ് വീഡിയോ കണ്ട ആരാധകരെല്ലാം പറയുന്നത്.

https://twitter.com/i/status/1500433106406420480

Related Articles

Back to top button