Sports

തോൽവിയിൽ തകർന്നു പോകരുത്; വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

“Manju”

ടോക്കിയോ: ഒളിംപിക്സ് വനിതാ ഹോക്കിയിൽ സെമി ഫൈനൽ വരെയെത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെമിയിൽ തോൽവി വഴങ്ങിയെങ്കിലും നിങ്ങളുടെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്തെടുത്ത പ്രകടനത്തില്‍ അഭിമാനമുണ്ട്. പ്രതിഭാധനരായ കളിക്കാരുടെ ടീമാണിതെന്നും ഒളിംപിക്സില്‍ മികച്ച പ്രകടനമാണ് വനിതാ ഹോക്കി ടീം പുറത്തെടുത്തത്. ജയവും തോല്‍വിയുമെല്ലാം ജീവിതത്തിന്‍റെ ഭാഗമാണ്. ഈ തോല്‍വിയില്‍ തകര്‍ന്നുപോകരുത്. ഭാവിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

നേരത്തെ ഒളിംപിക്സ് ബോക്സിംഗില്‍ വെങ്കലമെഡല്‍ നേടിയ ലവ്‌ലിന ബോര്‍ഗോഹെയ്നെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ ഇന്ത്യൻ താരങ്ങളെയും സ്വാതന്ത്ര്യദിനത്തിൽ അതിഥിയായി പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു.

Related Articles

Back to top button